സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
October 13, 2020

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപനം. 119 സിനിമകളുണ്ട് ഇത്തവണ മത്സര രംഗത്ത്.
സംവിധായകനും ഛായാഗ്രഹകനുമായ അധു അമ്പാട്ട്, സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകന് വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനിയര്‍ എസ് രാധാകൃഷ്ണന്, നടി ജോമോള്‍, ഗായിക ലതിക, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് ഇത്തവണത്തെ ജൂറിയില്‍ അടങ്ങിയിരിക്കുന്നത്.
അതേസമയം നവാഗത സംവിധായകരുടേതടക്കമുള്ള ചിത്രങ്ങള്‍ പുരസ്കരാത്തിനായി പരിഗണിക്കുന്നവയില്‍ ഉള്‍പ്പെട്ടിരുന്നു. കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് മത്സര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
Story highlights: Kerala State Film Awards Updates