മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ അറിയാം
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. നവാഗത സംവിധായകരുടേതടക്കം 119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.
സംവിധായകനും ഛായാഗ്രഹകനുമായ അധു അമ്പാട്ട്, സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനിയര്‍ എസ് രാധാകൃഷ്ണന്‍, നടി ജോമോള്‍, ഗായിക ലതിക, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് ഇത്തവണത്തെ ജൂറിയില്‍ അടങ്ങിയിരിക്കുന്നത്.
പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച നടൻ- സുരാജ് വെഞ്ഞാറമൂട്
മികച്ച നടി- കനി കുസൃതി
സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച സിനിമ- വാസന്തി
മികച്ച സ്വഭാവ നടൻ- ഫഹദ് ഫാസില്‍
മികച്ച സ്വഭാവ നടി- സ്വാസിക (വാസന്തി)
മികച്ച രണ്ടാമത്തെ സിനിമ- കെഞ്ചീര (മനോജ് കാന)
മികച്ച സംഗീത സംവിധായകൻ- സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
മികച്ച ബാലതാരം- വാസുദേവ് സജീഷ് മാരാര്‍, കാതറിന്‍
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്- വിനീത് കൃഷ്ണന്‍ (ലൂസിഫര്‍)
പ്രത്യേക ജൂറി പരാമര്‍ശം- നിവിന്‍ പോളി (മൂത്തോന്‍)
പ്രത്യേക ജൂറി പരാമര്‍ശം- അന്ന ബെന്‍
പ്രത്യേക ജൂറി പരാമര്‍ശം- പ്രിയംവദ
മികച്ച തിരക്കഥ- പി എസ് റഫീഖ് (തൊട്ടപ്പന്‍)
മികച്ച കുട്ടികളുടെ ചിത്രം- നാനി
പ്രത്യേക ജൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍- മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം
മികച്ച ചലച്ചിത്ര ലേഖനം- മാടമ്പള്ളിയിലെ മനോരോഗി- ബിബിന്‍ ചന്ദ്രന്‍
മികച്ച ഛായാഗ്രാഹകൻ- പ്രതാപ് പി നായർ
മികച്ച ഗായകൻ- നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)
മികച്ച ഗായിക- മധുശ്രീ നാരായണൻ (കോളാംബി)
മികച്ച ഗാനരചയിതാവ്- സുരേഷ് ഹരി
മികച്ച കഥ- ഷാഹുൽ അലിയാർ (വരി)
മികച്ച ചിത്രസംയോജകന്‍- കിരണ്‍ദാസ് (ഇഷ്ക്)
കലാമൂല്യമുള്ള ജനപ്രിയ സിനിമ- കുമ്പളങ്ങി നൈറ്റ്സ്
മികച്ച ശബ്ദമിശ്രണം- കണ്ണന്‍ ഗണപതി
Story highlights: Kerala State Film Awards Updates