ഐപിഎല്‍-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാന്‍ കിങ് ഖാന്‍ എത്തിയപ്പോള്‍: വീഡിയോ
ഐപിഎല്‍-ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ മികവ് പുലര്‍ത്തി. ടീമിനും ആരാധകര്‍ക്കും ആവേശം പകരാന്‍ ഷാരൂഖ് ഖാനും എത്തിയിരുന്നു. തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം കാണാന്‍ കിങ് ഖാന് സാധിച്ചു.
37 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ബൗളിങ്ങില്‍ മകച്ച പ്രകടനംതന്നെയാണ് കൊല്‍ക്കത്തയുടെ താരങ്ങള്‍ പുറത്തെടുത്തതും. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ 137 റണ്‍സ് നേടിയത്.
അതേസമയം ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഐപിഎല്‍ -ല്‍ കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഇന്നലെ കളത്തിലിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് ആണ് ടോസ് നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 174 റണ്‍സ് അടിച്ചെടുത്തു. 34 പന്തില്‍ നിന്നുമായി 47 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Story highlights: King Khan is in the house cheering for his lads