സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ പിള്ളേച്ചാ…; ഹൃദയം തൊടുന്ന വാക്കുകളുമായി കുഞ്ചാക്കോ ബോബന്‍
രാജേഷ് പിള്ളയെ ഓര്‍മ്മയില്ലേ… എങ്ങനെ മറക്കാനാകും അല്ലേ… മലയാള ചലച്ചിത്രലോകത്ത് ക്രീയാത്മകതയുടെ ഒരു തൂവല്‍ ബാക്കിവെച്ചിട്ടാണ് അദ്ദേഹം വിടപറഞ്ഞത്. അല്ലെങ്കിലും മരണം പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണല്ലോ… അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെയാണ് മരണം കവര്‍ന്നെടുക്കുന്നതും.
രാജേഷ് പിള്ള എന്ന അതുല്യ കലാകാരനെ മരണം കവര്‍ന്നെടുത്തിട്ട് നാല് വര്‍ഷങ്ങളായി. ഇപ്പോഴിതാ താരത്തിന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോബോബന്‍. സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ പിള്ളേച്ചാ… എന്ന ഹൃദയം തൊടുന്ന വാക്കുകളാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രവും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമാണ് രാജേഷ് പിള്ള ആദ്യമായി സംവിധാനം നിര്‍വഹിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു ഈ ചിത്രത്തിലെ നായക കഥാപാത്രം. മലായള സിനിമാലോകം ഇന്നും ഓര്‍ത്തിരിക്കുന്ന ട്രാഫിക് എന്ന സിനിമയാണ് രാജേഷ് പിള്ളയുടെ സംവിധാന മികവ് തെളിയിച്ച ചിത്രം. ഈ സിനിമയിലും കുഞ്ചാക്കോ ബോബന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായെത്തിയ വേട്ട ആണ് രാജേഷ് പിള്ള അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രവും.
Story highlights: Kunchacko Boban wishing happy birthday Rajesh Pillai