ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു; ആശ്വാസമായി പ്രതിദിന കണക്കുകളിലെ കുറവ്

October 26, 2020
Covid positive Cases

മാസങ്ങളേറെയായി കൊവിഡ് ഭീതിയിലാണ് രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 45,149 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതർ 79,09,960 ആയി. 24 മണിക്കൂറിനിടെ 480 പേർ കൂടി കൊവിഡ് ബാധിച്ചതോടെ ആകെ മരണം 1,19,014 ആയി ഉയർന്നു.

അതേസമയം പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തരായവരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആയി. 6,53,717 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. 6000 ത്തിലധികം കേസുകളാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും, കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക- 4439 ,ഡല്‍ഹി- 4136, പശ്ചിമബംഗാൾ- 4127 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു.

Story Highlights: Latest covid updates India