രാജ്യത്തെ കൊവിഡ് ബാധിതർ 75 ലക്ഷം കടന്നു; പ്രതിദിന കണക്കുകളിൽ കുറവ്, ഫെബ്രുവരിയോടെ രോഗവ്യാപനം ഇല്ലാതാകുമെന്ന് വിദഗ്‌ധ സംഘം

1.66 Crore Covid positive Cases Reported In Worldwide

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 55277 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 75,50,273 ആയി ഉയർന്നു. നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7,72,055 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 66,63,608 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത് 579 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 1,14,610 ആയി.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 9, 060 പേർക്കാണ്. കർണാടകയിൽ 7012 പേർക്കും കേരളത്തിൽ ഇന്നലെ മാത്രം 7631 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കണക്കുകളിൽ വരുന്ന നേരിയ കുറവ് രാജ്യത്ത് ആശ്വാസം നൽകുന്നുണ്ട്.

അതേസമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സംഘം അറിയിച്ചു. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധ സംഘം നിഗമനത്തിൽ എത്തിയിരിക്കുന്നത്. . സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽഅടുത്ത മാസങ്ങളിൽ ശൈത്യകാലമായതു കൊണ്ടും ഉത്സവകാലമായതിനാലും രോഗികളുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ടായാലും കഴിഞ്ഞ മാസത്തേതിനെക്കാൾ കൂടില്ലെന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്.

Story Highlights:Latest Covid updates India