നായകളെ സന്തോഷിപ്പിക്കാനായി ഗേറ്റിനു മുന്നിൽ നൃത്തം ചെയ്യുന്ന ബാലൻ; കാഴ്ചക്കാരെ നേടി ചിരി വീഡിയോ
കൗതുകം നിറയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ കൗതുകം നിറഞ്ഞതും രസകരമായതുമായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്തുന്നത്. വഴിയിലൂടെ നടന്ന് പോകുന്നതിനിടെ വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുന്ന നായകളെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യുന്ന ഒരു ബാലന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗേറ്റിന് പിന്നിൽ നിൽക്കുന്ന രണ്ട് നായകൾക്ക് മുൻപിലാണ് ഈ ബാലൻ ഭാംഗ്ര നൃത്തം ചെയ്യുന്നത്. ബാലന്റെ നൃത്തത്തിന് ചുവടുവെച്ച് ചാടുന്ന നായകളെയും വീഡിയോയിൽ കാണാം. ഇടയ്ക്ക് വെച്ച് ബാലൻ നൃത്തം നിർത്തുമ്പോൾ നായകളും അനങ്ങാതെ നിൽക്കും. പിന്നീട് ബാലൻ നൃത്തം ചെയ്യുന്നതനുസരിച്ച് നായകളും ചാടുന്നതും വീഡിയോയിൽ കാണാം. രസകരമായ ഈ വീഡിയോ വിനീഷ് കദാരിയ എന്ന വ്യക്തിയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 49 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
Read also:മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ബിരിയാണി’; മികച്ച നടിയായി കനി കുസൃതി
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. കുട്ടിയുടെ ഡാൻസ് ആസ്വദിക്കുന്ന നായകൾ എന്നും, കുട്ടി നായയെ പ്രകോപിക്കുകയാണെന്നും ഒക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ വീഡിയോ.
Story Highlights: little boy dancing in front of dogs video