നാടന്‍ തല്ലുമായി നിവിന്‍ പോളി; ‘ലൗ ആക്ഷന്‍ ഡ്രാമ’യിലെ പ്രേക്ഷകര്‍ കാണാത്ത രംഗം
മലയാളികളടെ പ്രിയ താരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. മാസങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഡിലീറ്റഡ് സീന്‍ പങ്കുവെച്ചത്.
ഒരു ആക്ഷന്‍ രംഗമാണ് ഇത്. നിവിന്‍ പോളിക്ക് ഒപ്പം അജു വര്‍ഗീസിനേയും നയന്‍ താരയേയും ഈ രംഗത്തില്‍ കാണാം. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ദിനേശ് എന്നാണ് ചിത്രത്തിലെ നിവിന്‍ പോളി കഥാപാത്രത്തിന്റെ പേര്. ശോബ എന്ന കഥാപാത്രമായി നയന്‍ താരയും ചിത്രത്തിലെത്തി. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്.
അജു വര്‍ഗീസ് ആദ്യമായി നിര്‍മാതാവായ ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിച്ചത്. നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തി.
Story highlights: Love Action Drama Temple Fight scene