അഭിനയത്തില്‍ അതിശയിപ്പിച്ച് ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും: ലവ് ടീസര്‍
ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ലവ്. ഖാലിദ് റഹ്മാന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ന് (ഒക്ടോബര്‍ പതിനഞ്ചിന്) ഗല്ഫ് നാടുകളിലാണ് ചിത്രത്തിന്റെ റിലീസ്. ലവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.
കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കൊവിഡ് കാലത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും നല്കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ജൂണ്‍ 22 മുതല്‍ ജൂലൈ 15 വരെയായിരുന്നു ഷൂട്ടിങ്. കൊവിഡ് സുരകഷാ മുന്‍കരുതലുകളോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനവും. അതേസമയം മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’ എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ലവ്’.
Story highlights: Love Official Teaser