ഇന്ന് ഗാന്ധിജയന്തി; ഓര്‍ത്തെടുക്കാം മഹാത്മാ ഗാന്ധിയുടെ ചില മഹത് വചനങ്ങള്‍

October 2, 2020
Mahatma Gandhi famous quotes

ഗാന്ധിജിയുടെ 151-ാം ജന്മദിന നിറവിലാണ് രാജ്യം. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണ് ഗാന്ധി ജന്തി ആചരിക്കുന്നത്. ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം ഗാന്ധിജി പകര്‍ന്നു നല്‍കിയ ചില മഹത് വചനങ്ങള്‍

*ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും അതിനുശേഷമായിരിക്കും നിങ്ങളുടെ വിജയം

*ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ് എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രം

*എന്റെ ജീവിതമാണ് എന്റെ സന്ദേശം

*കഠിനമായ ദാരിദ്ര്യത്താല്‍ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ.

*ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം

*പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

*സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം

*പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക

*സത്യം ആണ് എന്റ ദൈവം. ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു

*അഹിംസയുടെ അര്‍ത്ഥം സമസ്ത ചരാചരങ്ങളെയും സ്നേഹിക്കുക എന്നാണ്

Story highlights- Mahatma Gandhi famous quotes