അച്ഛന്റെ വെസ്പയും കുട്ടി ഞാനും; കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയനായിക
ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു യുവതാരത്തിന്റെ പഴയകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യയായി മാറിയ ആൻ അഗസ്റ്റിനാണ് കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. അച്ഛനൊപ്പം വെസ്പ സ്കൂട്ടറിൽ കറങ്ങി നടന്നിരുന്ന കാലത്തെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കുറഞ്ഞ കാലയളവിനുള്ളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആൻ അഗസ്റ്റിൻ. 2010 മുതൽ 2013 വരെ മാത്രമാണ് ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിരുന്നത്. ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയായിരുന്നു സിനിമയിലേക്കുള്ള ആൻ അഗസ്റ്റിന്റെ ചുവടുവയ്പ്പ്. അർജുനൻ സാക്ഷി, ത്രീ കിംഗ്‌സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്താൻ ആൻ അഗസ്റ്റിന് സാധിച്ചു. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആൻ അവസാനമായി അഭിനയിച്ചത്.
Read also: ‘മലർകൾ കേട്ടേയ്ന്‍ മനമെയ് തന്തനൈ’- തമിഴ് ചേലിൽ ചുവടുകളുമായി അഹാന
വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വലിഞ്ഞ ആന്‍ മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ്. മലയാള സിനിമയിലെ പ്രസിദ്ധ ഛായാഗ്രാഹകനായ ജോമോൻ ടി ജോണിനെയാണ് ആൻ അഗസ്റ്റിൻ വിവാഹം ചെയ്തത്.
അതേസമയം, അനശ്വര നടൻ സത്യന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടും മടങ്ങി വരൻ ഒരുങ്ങുകയാണ് ആൻ. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായി അഭിനയിക്കുന്നത്.
Story Highlights: malayalam actress childhood photo
.