സസ്‌പെന്‍സ് നിറച്ച് ‘മല്ലനും മാധേവനും’ ഹ്രസ്വചിത്രം

October 16, 2020
MALLANUM MADHEVANUM MALAYALAM SHORT FILM

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം.

ശ്രദ്ധ നേടുകയാണ് മല്ലനും മാധേവനും എന്ന ഹ്രസ്വചിത്രം. രണ്ട് കള്ളന്മാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. സസ്‌പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് തുടക്കം മുതല്‍ അവസാനം വരേയും. മികച്ച ഒരു സന്ദേശത്തെ അവളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ഷോര്‍ട്ഫിലിമില്‍. കള്ളന്മാരായ മല്ലന്റേയും മാധേവന്റെയും കഥ പറയുന്ന രീതിയിലാണ് ഹ്രസ്വചിത്രത്തിന്റെ ആവിഷ്‌കാരം എന്നതും ഈ കുഞ്ഞു ചിത്രത്തെ മികച്ചതാക്കുന്നു.

വിനീത് വിശ്വം, നിധിന്‍ രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ഹ്രസ്വചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്യാം കൃഷ്ണനാണ് സംവിധായകന്‍. സംവിധായകനായ ശ്യാം കൃഷ്ണന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നതും. ശ്രീരാജ് പിവി, തരുണ്‍ സുധാകരന്‍, സനല്‍ വാസുദേവ്, കെകെപി വേങ്ങര, റഫാന്‍ റഷീദ്, സമീര്‍ ഷാജഹാന്‍, പ്രബലേഷ് പാച്ചു, സന്ദീപ് മോഹന്‍, നിയാസ് ഇ എം, റഷീദ് എപി, രാഹുല്‍ വിനോദ്, ഹലോ റഷാദ്, രാജേഷ് കാഞ്ഞിരങ്ങാട്, സനീഷ് രാജ്, രജീഷ് പവിത്രന്‍, സംഗീത് സദാശിവന്‍, രോഹിത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Story highlights: MALLANUM MADHEVANUM MALAYALAM SHORT FILM