‘ഞാൻ പറയുന്നതൊന്നു ശ്രദ്ധിക്കാമോ?’-കൊവിഡ് തടയാൻ മൂന്നു രക്ഷാമന്ത്രങ്ങളുമായി മമ്മൂട്ടി
കൊവിഡിനൊപ്പം ജീവിക്കാൻ ലോകം പഠിച്ചുകഴിഞ്ഞു. കാരണം, വാക്സിൻ കണ്ടെത്തുന്നതുവരെ പുതിയ ജീവിതശൈലി സ്വീകരിക്കാനേ സാധിക്കു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ട മൂന്നുകാര്യങ്ങൾ ഓർമിപ്പിക്കുകയാണ് നടൻ മമ്മൂട്ടി. ഞാൻ പറയുന്നതൊന്നു ശ്രദ്ധിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോയിലൂടെ ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കൊവിഡ് കാലത്ത് പാലിക്കേണ്ട മൂന്നു രക്ഷാമന്ത്രങ്ങളെ കുറിച്ചാണ് മമ്മൂട്ടി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക എന്നതാണ് ആ മൂന്നു രക്ഷാമന്ത്രങ്ങൾ. ഈ ശീലങ്ങൾ പാലിച്ചാൽ മാത്രമേ നമുക്ക് കൊവിഡെന്ന മഹാമാരിയെ അതിജീവിക്കാൻ കഴിയു എന്നാണ് മമ്മൂട്ടി വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിൽ കോവിഡ് ശക്തമാകുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,696 പേര് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Read More: സംവിധായകനായി ഐവി ശശിയുടെ മകൻ; ആദ്യ ചിത്രത്തിൽ നിത്യ മേനോനും
സമൂഹത്തിൽ കൊവിഡ് രോഗബാധ നിസാരമായി കാണുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് വന്നുപോകട്ടെ എന്ന തരത്തിലുള്ള നിലപാടിനെതിരെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. കൊവിഡ് ബാധിക്കുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം സ്വയം കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് വ്യക്തമാക്കി.
Story highlights- mammootty about covid-19