സാമൂഹിക അകലം പാലിച്ച്; ദൃശ്യം 2 ലൊക്കേഷന്‍ ചിത്രവുമായി മീന

October 15, 2020
Meena shares location still from Drishyam 2

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മീന.

‘സാമൂഹിക അകലം പാലിച്ച്’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം മീന പങ്കുവെച്ചത്. ജോര്‍ജുകുട്ടിയുടേയും റാണിയുടേയും വേഷപ്പകര്‍ച്ചകളിലാണ് താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. അടുത്തിടെ ചിത്രത്തിന്റെ മറ്റ് ചില ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ മാറ്റിയെഴുതിയിരുന്നു. വളരെ ജനക്കൂട്ടമുള്ള ഒരു രംഗം ഉണ്ടായിരുന്നു ആദ്യത്തെ സ്‌ക്രിപ്റ്റില്‍. ജനക്കൂട്ടവും ബഹളവുമൊക്കെയുള്ള സീന്‍. കൊറോണക്കാലമായതിനാല്‍ ആ രംഗത്തെ മാറ്റിയെഴുതി സംവിധായകന്‍.

https://www.instagram.com/p/CGWfbhxh8pJ/?utm_source=ig_web_copy_link

Story highlights: Meena shares location still from Drishyam 2