മോഹന്‍ലാല്‍ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു; സംവിധാനം ബി ഉണ്ണികൃഷ്ണന്
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകന് എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയതും ഉദയ് കൃഷ്ണയാണ്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. അതേസമയം ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. മുപ്പത് കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന് ചിത്രത്തിന്റെ ഭാഗമാകുക. പാലക്കാടും ഹൈദരബാദുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
Story highlights: Mohanlal and B Unnikrishnan film