125 ഐസ്ക്രീം സ്‌കൂപ്പുകള്‍ ഒരു കോണില്‍; ചരിത്രം കുറിച്ച് ഇറ്റലിക്കാരന്‍: വീഡിയോ
ഒരു കോണില്‍ എത്ര ഐസ്‌ക്രീം സ്‌കൂപ്പുകള്‍ നിറയ്ക്കാം എന്നു ചോദിച്ചാല്‍ നൂറില്‍ താഴെയായിരിക്കും പലരും പറയുന്ന ഉത്തരങ്ങള്‍. എന്നാല്‍ 125 സ്‌കൂപ്പ് ഐസ്‌ക്രീമുകള്‍ ഒരു കോണില്‍ നിറച്ച് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരാള്‍. ഇറ്റലിക്കാരനായ ദിമിത്രി പാന്‍സിയേരയാണ് ഇങ്ങനൊരു ചരിത്രം കുറിച്ചത്.
ഇറ്റലിയിലെ ഗിന്നസ് ടി വി സ്‌പെഷ്യലായ ലാ നോട്ട് ഡേ റെക്കാര്‍ഡിലാണ് ദിമിത്രി പാന്‍സിയേര ചരിത്രം സൃഷ്ടിച്ചത്. ഒരു കോണില്‍ 125 ഐസ്‌ക്രീം സ്‌കൂപ്പുകള്‍ നിറയ്ക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 125 സ്‌കൂപ്പുകള്‍ നിറച്ചതിന് ശേഷം പത്ത് സെക്കന്റ് നേരത്തോളം അത് കോണില്‍ നിന്നും താഴെ പോകാതെ നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ കണക്ക് അനുസരിച്ച് 2013-ല്‍ ദിമിത്രി പാന്‍സിയേര തന്നെയാണ് ഇത്തരത്തിലൊരു റെക്കാര്‍ഡ് ആദ്യമായി സൃഷ്ടിച്ചത്. അന്ന് ഒരു കോണില്‍ 85 സ്‌കൂപ്പ് ഐസ്‌ക്രീമുകള്‍ നിരത്തിയാണ് ഇദ്ദേഹം ചരിത്രം കുറിച്ചത്. എന്നാല്‍ പിന്നീട് ഒരു കോണില്‍ 123 ഐസ്‌ക്രീം സ്‌കൂപ്പുകള്‍ നിരത്തി അഷ്രിത ഫര്‍മാന്‍ എന്ന വ്യക്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോഴിതാ ആ ചരിത്രവും തിരിത്തി സ്വന്തം പേരില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ദിമിത്രി പാന്‍സിയേര.
Story highlights: Most ice cream scoops balanced on a cone