ചലച്ചിത്രതാരം മൃദുല മുരളി വിവാഹിതയായി
ചലച്ചിത്രതാരം മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ വർഷമാണ് മൃദുലയുടെ വിവാഹനിശ്ചയം നടന്നത്. ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശൻ, ഭാവന, സയനോര,തുടങ്ങിയ താരങ്ങൾ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നു.
2009 ൽ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി അവസാനമായി അഭിനയിച്ച ചിത്രം.
Read also: ‘അന്യഗ്രഹ ജീവിയല്ല, അന്യ സംസ്ഥാന അഭിനയ തൊഴിലാളി’- രസകരമായ ചിത്രം പങ്കുവെച്ച് പക്രു
Story Highlights: mrudula murali marriage