‘പടവെട്ട്’ സംഘത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നിവിന്‍ പോളി: വീഡിയോ

October 12, 2020
Nivin Pauly's Birthday with Team Padavettu

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നിവിന്‍ പോളിയുടെ വീഡിയോ ശ്രദ്ധ നേടുന്നു.

നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉത്തരമലബാറിലെ തനതായ തെയ്യക്കാലവും തെയ്യക്കോലങ്ങളും… ആ നാടിന്റെ സംസ്‌കാരവും പൈതൃകവും ആയ തെയ്യപ്പറമ്പുകളും അവിടുത്തെ രാവുകളുടെ അസാധ്യമായ ലൈറ്റനിങ്ങിനുമെല്ലാം ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നു.

‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടില്‍ നായിക കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോള്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

Story highlights: Nivin Pauly’s Birthday with Team Padavettu