മലയിടുക്കിലെ കുത്തനെയുള്ള പാറക്കെട്ടിലൂടെ അനായാസം നടന്നുകയറി ഒരു മുത്തശ്ശി; വൈറൽ വീഡിയോ

October 13, 2020

പ്രായം തളർത്താത്ത മനസിന് ഉടമകളായ നിരവധിപ്പേരെ സോഷ്യൽ മീഡിയ പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു മുത്തശ്ശിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധനേടുന്നത്. കുത്തനെയുള്ള പാറക്കെട്ടിലൂടെ അനായാസം നടന്നുകയറുന്ന മുത്തശ്ശിയെയാണ് വീഡിയോയിൽ കാണുന്നത്. മഹാരാഷ്ട്രയിലെ നാസികിലെ ഹരിഹർ കോട്ടയുടെ കുത്തനെയുള്ള പടവുകളാണ് ഈ 68 കാരിയായ മുത്തശ്ശി എളുപ്പത്തിൽ നടന്ന് കയറുന്നത്.

വളരെയധികം സാഹസികത നിറഞ്ഞ കുത്തനെയുള്ള പാറക്കെട്ടിലൂടെ സാരി ഉടുത്ത് അനായാസമാണ് മുത്തശ്ശി നടന്ന് കയറുന്നത്. മലമുകളിൽ ഉള്ള ക്ഷേത്രം ദർശിക്കാനായി ദിവസവും നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. ചെറുപ്പക്കാർ പോലും വളരെയധികം കഷ്ടപ്പെട്ട് കയറുന്ന ഇവിടേയ്ക്ക് അനായാസം കയറിയെത്തിയ മുത്തശ്ശിയെ നിറഞ്ഞ കൈയടികളും ഹർഷാരവത്തോടും കൂടിയാണ് അവിടെ ഉള്ളവർ സ്വീകരിച്ചത്.

Read also:‘നിന്നെ വല്ലാതെ മിസ് ചെയ്തു’- ലോക്ക് ഡൗണിന് ശേഷമുള്ള ഒരു വൈകാരിക കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ധനുഷ്

ഐ എഫ് എസ് ഉദ്യോഗസ്ഥ സുധ രാമൻ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഈ പ്രായത്തിലും ചുറുചുറുക്കോടെ പാറക്കെട്ടിലൂടെ മുകളിലെത്തിയ മുത്തശ്ശിയ്ക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

Story Highlights: Old Lady climbs steep steps of harihar