രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി അഖിൽ മാരാർ; ‘ഒരു താത്വിക അവലോകനം’ ഒരുങ്ങുന്നു

October 5, 2020

‘ഒരു താത്വിക അവലോകനം’.. പേര് അനൗൺസ് ചെയ്തതുമുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു താത്വിക അവലോകനം. ചിത്രത്തിൽ ജോജു ജോർജ്, നിരഞ്ജൻ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമിക്കുന്ന ചിത്രം മാക്‌സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

അതേസമയം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. അതേസമയം കേരള രാഷ്ട്രീയത്തെ പ്രമേയമാക്കി സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ് ‘താത്വിക അവലോകനം’ എന്നത്. ഈ ഡയലോഗുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്.

പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെയും ഒരു കോണ്ട്രാക്ടറുടെയും ജീവതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയാണ് ഒരു താത്വിക അവലോകനം ഒരുക്കുന്നത്. ജോജു ജോർജാണ് ചിത്രത്തിൽ കോണ്ട്രാക്ടറെ അവതരിപ്പിക്കുന്നത്.

Read also:മുറിച്ചുവെച്ച തണ്ണിമത്തനും രണ്ട് കഷ്ണം കിവിയും; അതില്‍ നിന്നും സംഗീതം ഒരുക്കുന്ന മനുഷ്യനും- വൈറല്‍ വീഡിയോ

അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന കാര്യമാണ് സന്ദേശം എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. 1991 -ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററിൽ എത്തി മുപ്പത് വർഷം പിന്നിടുമ്പോൾ ആ ചിത്രത്തിലെ ഒരു ഡയലോഗ് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ.

Story highlights: Oru Thathvika Avalokanam Movie