മനോഹര ചിത്രത്തിനൊപ്പം പ്രാര്‍ത്ഥനാ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്
താരകുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അപരിചിതയല്ല പ്രാര്‍ത്ഥനാ ഇന്ദ്രജിത്ത്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും മകളാണ് പ്രാര്‍ത്ഥന. എന്നാല്‍ പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം സൈബര്‍ ഇടങ്ങളില്‍ താരമാകാറുണ്ട് പാര്‍ത്ഥന. പിറന്നാള്‍ നിറവിലാണ് കുട്ടിത്താരം. നിരവധിപ്പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും.
പ്രാര്‍ത്ഥനയുടെ കുട്ടിക്കാലത്തെ ഒരു ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പിറന്നാള്‍ ആശംസകള്‍ കുറിച്ചത്. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ പിറന്നാള്‍ ആശംസകള്‍’ എന്നാണ് പൂര്‍ണിമ ഇന്ദ്രജിത് കുറിച്ച പിറന്നാള്‍ ആശംസ.
അതേസമയം ബോളിവുഡ് പിന്നണി ഗാനരംഗത്തേക്കും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത് ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ ലാ ലാ ലാ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ്. ഇതിനു പുറമെ കുട്ടന് പിള്ളയുടെ ശിവരാത്രി, ഹെലന് എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Story highlights: Prarthana Indrajith Birthday