‘കുടുംബം പോലെയാണ് എനിക്ക് നിങ്ങള്‍’: പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ച് നസ്രിയ
അഭിനേതാവായും സംവിധായകനായും നിര്‍മാതാവായും സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ശ്രദ്ധ നേടുകയാണ് നസ്രിയ നേര്‍ന്ന പിറന്നാള്‍ ആശംസ.
‘ജന്മദിനാശംസകള്‍ പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു. നിങ്ങളെനിക്ക് കുടുംബം പോലെയാണ്. എക്കാലത്തും അത് അങ്ങനെ തന്നെയായിരിക്കും. എനിക്കില്ലാതെ പോയ എന്റെ ബിഗ് ബ്രദര്‍ നിങ്ങളായതിന് നന്ദി. ഒരിക്കലും മാറരുത്. സ്വപ്‌നങ്ങളെല്ലാം സഫലമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നിങ്ങളേയും സുപ്പുവിനേയും അല്ലിയേയും സ്വന്തമായി സ്‌നേഹിക്കുന്നു. മനോഹരമായ ഒരു വര്‍ഷമാകട്ടെ ഇത്.’ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഇരു കുടുംബങ്ങളും ഒരുമിച്ചുള്ള ഒരു മനോഹര ചിത്രവും.
ഇന്ദ്രജിത് സുകുമാരനും ആശംസകള്‍ നേര്‍ന്നു. ഹാപ്പി ബര്‍ത്‌ഡേ രാജു എന്നാണ് മനോഹരമായ ചിത്രത്തിനൊപ്പം ഇന്ദ്രജിത് കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, പൂര്‍ണിമ ഇന്ദ്രജിത് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
Story highlights: Prithviraj birthday wishes