സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 7, 2020
Kerala Weather Report

കേരളത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ബുധനാഴ്‌ച) പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഒക്ടോബർ ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. ന്യൂനമർദം രൂപപ്പെട്ടാൽ അത് ആന്ധ്രാ-ഒഡീഷാ തീരത്തേക്ക് നീങ്ങി തീവ്ര ന്യൂനമർദ്ദം വരെയാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Read also:‘അത്രംഗി രേ’ ഷൂട്ടിംഗ് മധുരയിൽ പുനഃരാരംഭിച്ചു; മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി തയ്യാറെടുത്ത് ധനുഷ്

Story Highlights: Rain alert Kerala