‘ലോക്ക് ഡൗൺ കാലത്ത് ബാൽക്കണിയിൽ നട്ട സപ്പോട്ട മരം’- അനുപമയുടെ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയൻ

October 14, 2020

മലയാളികളുടെ പ്രിയനടി രജിഷ വിജയൻ ലോക്ക് ഡൗൺ കാലത്ത് നട്ടുവളർത്തിയ തൈയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് താരം പരിപാലിക്കുന്ന സപ്പോട്ട മരത്തിന്റെ വിശേഷം പങ്കുവെച്ചത്.

അനുപമ പരമേശ്വരനാണ് ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ രജിഷയെ ക്ഷണിച്ചത്. ഇത്തിരി വൈകിയെന്നറിയാം എന്ന ആമുഖത്തോടെയാണ് തന്റെ ലോക്ക് ഡൗൺ കൃഷിയുടെ വിശേഷങ്ങൾ നടി പങ്കുവെച്ചത്. ‘ഞാൻ അടുത്തിടെ എന്റെ ബാൽക്കണിയിൽ നട്ട സപ്പോട്ട മരം നോക്കൂ. എനിക്ക് ഈ പഴം വളരെ ഇഷ്ടമാണ്. ബാൽക്കണിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാമെന്ന്അറിഞ്ഞപ്പോഴാണ് ഞാൻ സപ്പോട്ട നട്ടത്. ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോൾ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടമായ ഒരു കാര്യം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾക്ക് സ്ഥലം ലഭിക്കുന്നില്ല എന്നതായിരുന്നു’. രജിഷ കുറിക്കുന്നു.

https://www.instagram.com/p/CGPiVChlXzq/?utm_source=ig_web_copy_link

ബാൽക്കണിയിൽ നട്ട സപ്പോട്ട അധികം ഉയരം വയ്ക്കാത്തതും ഫലങ്ങൾ ഉണ്ടാകുന്നതുമാണ്. ലോക്ക് ഡൗൺ കാലത്തെ പരിപാലനം കൊണ്ടുതന്നെ രജിഷയുടെ സപ്പോട്ട മരത്തിൽ കായ്കൾ ഉണ്ടായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്‍. കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് ലോക്ക് ഡൗണിനു ശേഷം നടി.

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയായിരുന്നു ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ലൗ. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

Read More:നായകനായി മമ്മൂട്ടി; പുതിയ സംവിധാനത്തിനൊരുങ്ങി സക്കരിയ മുഹമ്മദ്

ഖോ ഖോ എന്ന സ്പോർട്സ് ചിത്രത്തിലും രജിഷ നായികയാണ്. അതേസമയം, കർണൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴകത്തേക്കും നടി ചേക്കേറുകയാണ്. മുത്തയ്യ മുരളീധരന്റെ ജീവിതം പങ്കുവയ്ക്കുന്ന 800 എന്ന ചിത്രത്തിൽ വിജയ് സേതുപതിയോടൊപ്പവും രജിഷ വേഷമിടുന്നുണ്ട്.

Story highlights-