ഭാര്യയ്ക്ക് ചിരിനിറച്ചൊരു പിറന്നാൾ ആശംസയുമായി പിഷാരടി; ഇംഗ്ലീഷ് അല്പം കൂടുന്നുണ്ടെന്ന് ആരാധകർ
നർമ്മം കലർത്തിയുള്ള സംസാര രീതിയിലൂടെ പ്രേക്ഷക സ്വീകാര്യനായ വ്യക്തിയാണ് രമേഷ് പിഷാരടി. നടനായും സംവിധായകനും കോമഡി ആർട്ടിസ്റ്റായുമൊക്കെ നിറഞ്ഞുനിൽക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും കേമനാണ്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമൊക്കെ ആരാധകരും നിരവധിയുണ്ട്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ രമേഷ് പിഷാരടി പങ്കുവെച്ച രസകരമായ ക്യാപ്‌ഷൻ.
തന്റെ തോളിൽ ഇരിയ്ക്കുന്ന സ്ത്രീയ്ക്ക് പ്രായമാകുന്നു എന്നാണ് പിഷാരടി കുറിച്ചത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ഇങ്ങനെ കുറിച്ചത്. രസകരമായ ക്യാപ്‌ഷൻ കണ്ട് കമന്റ് ചെയ്യുന്നവരും നിരവധിയാണ്. പിഷാരടിയ്ക്ക് ഇംഗ്ലീഷ് അല്പം കൂടുന്നില്ലേ എന്നാണ് ആരാധകരുടെ കമന്റ്. മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താരം രസകരങ്ങളായ അടിക്കുറിപ്പുകളാണ് നല്‍കാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾക്കും ക്യാപ്‌ഷനുകൾക്കും ആസ്വാദകരും നിരവധിയുണ്ട്.
Read also: 25 വർഷങ്ങൾക്ക് അപ്പുറം: ഇഷ്ടചിത്രത്തിന്റെ ഓർമ്മയിൽ സിനിമ പ്രേമികൾ
അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.
Story Highlights: Ramesh Pisharady shares funny birthday wishes