‘അന്യന്റെ മസില്‍ ആഗ്രഹിക്കരുത്’; രസകരമായ ജിം വാക്യവുമായി രമേഷ് പിഷാരടി
എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം.
ജിമ്മില്‍ നിന്നുള്ള ഒരു വര്‍ക്കൗട്ട് ചിത്രമാണ് ഇത്. എന്നാല്‍ ഇതിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് കൂടുതല്‍ രസകരം. ‘അന്യന്റെ മസില്‍ ആഗ്രഹിക്കരുത്’ എന്ന രസകരമായ ക്യാപ്ഷനാണ് രമേഷ് പിഷാരടി ചിത്രത്തിന് നല്‍കിയിരിക്കുന്നു. ചിത്രത്തിന് കമന്റ് ചെയ്യുന്നവരും നിരവധിയാണ്. മിക്കപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താരം രസകരങ്ങളായ അടിക്കുറിപ്പുകളാണ് നല്‍കാറുള്ളതും.
മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.
Story highlights: Ramesh Pisharody shares workout photo