പ്രതിഫല തുക കുറച്ച് ടൊവിനോയും ജോജുവും
ചലച്ചിത്രതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ജോജു ജോര്‍ജ് പ്രതിഫലം കുറച്ചു. സിനിമയുടെ റിലീസിന് ശേഷമേ പ്രിതഫലം വാങ്ങിക്കൂ എന്ന് ടൊവിനോയും തീരുമാനിച്ചു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അമ്പത് ലക്ഷത്തില്‍ നിന്നും ജോജു ജോര്‍ജ് പ്രതിഫലം മുപ്പത് ലക്ഷമായി കുറച്ചു. ടൊവിനോയും തന്റെ പ്രതിഫലം കുറച്ചു. അതേസമയം തന്റെ പുതിയ ചിത്രത്തില്‍ പ്രതിഫലം വേണ്ടെന്നും ടൊവിനോ അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ നിര്‍മാതാവ് നല്‍കുകയാണെങ്കില്‍ മാത്രം മതി പ്രതിഫലം എന്ന നിലപാടാണ് ടൊവിനോ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൊവിഡ് സാഹചര്യത്തില്‍ പല മേഖലകളിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചില സിനിമകള്‍ റിലീസ് ചെയ്തിട്ടില്ല. ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം കൊവിഡ് മാനദണ്ഢങ്ങള്‍ പാലിച്ചുകൊണ്ട് ചില സിനിമകളുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്.
Story highlights: Remuneration issue settled Tovino Thomas and Joju George