മൃഗങ്ങൾക്കൊപ്പം ജീവിക്കാം, ഒപ്പം മനോഹര കാഴ്ചകളും ആസ്വദിക്കാം; അത്ഭുതമാണ് ഈ റിസോർട്ട്

October 3, 2020

വീട്ടിലുള്ള വളർത്തു മൃഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ വന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ ഒരു അവസരം കിട്ടിയാലോ…അല്പം ഭീതി നോന്നുന്നുണ്ടാകും അല്ലേ.. പറഞ്ഞുവരുന്നത് പെയ്‌രി ഡെയ്‌സ റിസോർട്ടിനെ കുറിച്ചാണ്..ഇവിടെ മൃഗങ്ങൾക്കൊപ്പം ജീവിക്കാമത്രേ. അതും ചെറിയ പൂച്ചയോ നായയോ ഒന്നുമല്ല..കടുവയും കരടിയും ചെന്നായയും ഒക്കെയാണ് ഇവിടുത്തെ മൃഗങ്ങൾ.

ഇതെന്താണാവോ സംഗതി..ഒന്നും പിടികിട്ടുന്നില്ലല്ലോ എന്ന് ചിലപ്പോൾ നിങ്ങളിൽ പലരും ആലോചിക്കുന്നുണ്ടാകും..അതായത് പറഞ്ഞുവരുന്നത് യൂറോപ്പിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ പെയ്‌രി ഡെയ്‌സ റിസോർട്ടിലെ അനുഭവങ്ങളെക്കുറിച്ചാണ്. ഈ റിസോർട്ട് മനുഷ്യന് വേണ്ടി മാത്രമല്ല മൃഗങ്ങൾക്ക് കൂടിയാണ് ഒരുക്കിയിരിക്കുന്നത്.

ഒരു മൃഗശാലയക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് അതിനകത്താണ് റിസോട്ട് പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ മൃഗങ്ങൾക്കും ഒരു ബുദ്ധിമുട്ടും വരുത്താതെയാണ് ഇവിടെ റിസോർട്ട് ഒരുക്കിയിരിക്കുന്നത്. റിസോർട്ടിനകത്ത് വിശാലമായ റൂമുകളും മറ്റുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളെയും കാണാൻ അവിടെ എത്തുന്നവർക്കും കഴിയും.

Read also:‘കൊറോണ വന്നാല്‍ കൊയപണ്ടാവും, അതോണ്ട്’ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍; ബോധവല്‍ക്കരണവുമായി ഫായിസ്

ചെന്നായ, കരടി, കടൽ സിംഹങ്ങൾ, സൈബീരിയൻ കടുവകൾ, പെൻ‌ഗ്വിനുകൾ, ധ്രുവക്കരടികൾ, വാൽറസുകൾ തുടങ്ങി നിരവധി വന്യജീവികളെ ഇവിടെ കാണാൻ കഴിയും. ഇവിടെയുള്ള എല്ലാ മൃഗങ്ങളുടെയും ഏറ്റവും അടുത്തുവരെ നിങ്ങൾക്ക് പോകാം. അവയെ അടുത്ത് കാണാം..സംസാരിക്കാം പക്ഷെ തൊടാൻ കഴിയില്ല എന്ന് മാത്രം കാരണം നിങ്ങൾക്കും മൃഗങ്ങൾക്കും ഇടയിൽ ഒരു ചില്ലിന്റെ വേർതിരിവ് ഉണ്ടാകും.

റിസോർട്ടിൽ സ്റ്റേ ചെയ്യാൻ തീരുമാനിക്കുന്നവർക്ക് ഇഷ്ടാനുസരണം മുറികൾ തിരഞ്ഞെടുക്കാം. ഇഷ്ടമുള്ള മൃഗത്തിനൊപ്പം ആ രാത്രി മൃഗത്തിന്റെ ആവാസ വ്യവസ്ഥയിൽ കിടക്കാം. ദി ലാസ്റ്റ് ഫ്രോണ്ടിയർ, ദി ലാൻഡ് ഓഫ് കോൾഡ്. തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന എട്ട് വ്യത്യസ്ത തീമുകളും, വന്യജീവി കാഴ്ചകളുമുള്ള 100 മുറികളും റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

Story Highlights: Resort provide different facilities