റിയാന്റെ ബിഹു ഡാന്‍സിന് കൈയടിച്ച് സമൂഹമാധ്യമങ്ങള്‍: വൈറല്‍ വീഡിയോ

കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികളില്‍ ആളു കുറഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശത്തിലാണ് കായികലോകം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണ്‍ പുരോഗമിക്കുമ്പോള്‍ കളിക്കളത്തിലെ ചില രസക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടത്തിനിടയിലെ ഒരു സുന്ദര നിമിഷത്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തച്ച സിക്‌സ് അടിച്ച ശേഷം റിയാന്‍ പരാഗ് നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ ആനന്ദ നൃത്ത വീഡിയോ. രാഹുല്‍ തെവാത്തിക്കൊപ്പം അതിഗംഭീര പ്രകടനം കാഴ്ചവെച്ചാണ് റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
അസം സ്വദേശിയാണ് റിയാന്‍. അവരുടെ പരമ്പരാഗത നൃത്തരൂപമായ ബിഹുവിന്റെ ചുവടുകളാണ് താരം കളിക്കത്തില്‍ മനോഹരമാക്കിയത്. 26 പന്തില്‍ നിന്നുമായി 42 റണ്‍സ് എടുത്ത പരാഗ് പുറത്താകാതെ നിന്നു.
Story highlights: Riyan Parag celebrates Royals win over