രോഹിത് ശര്‍മ്മയുടെ ബാറ്റിങ് ആസ്വദിക്കുന്ന മകള്‍ സമൈറ; മനം കവര്‍ന്ന ഐപിഎല്‍ ചിത്രം
ഐപിഎല്‍ ആവേശത്തിലാണ് കായികലോകം. കൊവിഡ് മൂലം ഗാലറികളില്‍ ആളൊഴിഞ്ഞെങ്കിലും ആരാധകരുടെ ആവേശം കെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ മത്സരങ്ങള്‍ക്കിടയിലേയും ചില സുന്ദര നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.
ഇത്തരത്തിലൊരു ചിത്രമാണ് ശ്രദ്ധ നേടുന്നതും. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചിത്രം. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് വീക്ഷിക്കുന്ന ഭാര്യ റിത്വികയുടേയും മകള്‍ സമൈറയുടേതുമാണ് ഈ ചിത്രം. നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള സമൈറയുടെ ചിത്രം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.
മുംബൈ ഇന്ത്യന്‍സ് ആണ് ഇന്നലെ നടന്ന മത്സരത്തില്‍ വിജയം നേടിയത്. 48 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടീമിനു വേണ്ടി 45 പന്തില്‍ നിന്നുമായി 70 റണ്‍സും രോഹിത് ശര്‍മ്മ അടിച്ചെടുത്തു. താരമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോററും.
അതേസമയം ഐപിഎല്‍ പതിമൂന്നാം സീസണില്‍ പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചു രോഹിത് ശര്‍മ്മ. ഇതുവരെ ഐപിഎല്‍-ല്‍ 5000 റണ്‍സ് നേടി. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രണ്ട് റണ്‍സ് നേടിയപ്പോഴേക്കും താരം റെക്കോര്‍ഡ് സൃഷ്ടിച്ചു. 192 മത്സരങ്ങളില്‍ നിന്നുമായാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ സിക്സ് നേടിയതോടെ ഐപിഎല്‍-ല്‍ 150 സിക്സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും രോഹിത് ശര്‍മ്മ ഇടം നേടി.
Story highlights: Rohit Sharma daughter Samira photos