‘നട്ടുവളർത്തിയ പച്ചക്കറികൾ പറിച്ചെടുക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല’- മുളക് കൃഷിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സമീറ റെഡ്ഢി
കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് നടി സമീറ റെഡ്ഢി. കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് സമീറ ഈ ലോക്ക് ഡൗൺ സമയത്ത് ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, വീട്ടിൽ വിളഞ്ഞ മുളക് കൃഷിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം.
മകനൊപ്പം തോട്ടത്തിൽ നിന്ന് മുളക് പരിക്കുന്നതിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങൾക്ക് ഒരു ചെറിയ കൃഷിയിടം ഉണ്ട്, അവിടെ ഞങ്ങൾ കുറച്ച് പച്ചക്കറികൾ വളർത്തുന്നു. നിങ്ങൾ നട്ടുവളർത്തിയ പച്ചക്കറികൾ പറിച്ചെടുക്കുന്നത് എത്രത്തോളം നിർവൃതി സമ്മാനിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഒരു മുംബൈ പെൺകുട്ടിയായതിനാൽ ഞാൻ ഇത് ഒരിക്കലും അനുഭവിച്ചിട്ടില്ല. ഇത് കുട്ടികൾക്കുള്ള ഒരു മികച്ച പ്രവർത്തനമാണെന്നും ഞാൻ വിശ്വസിക്കുന്നു. ആളുകൾ അവരുടെ ബാൽക്കണിയിലും ടെറസുകളിലും പച്ചക്കറികൾ വളർത്തുന്നതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ള നിരവധി കഥകളിൽ നിന്ന് എനിക്ക് പ്രചോദനമായി. ഞാൻ ഇത് കൂടുതൽ സാമ്യം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു, കാരണം ഹാൻസ് ഈ അനുഭവം ആസ്വദിക്കുന്നത് എനിക്ക് കാണാൻ കഴിയും’- സമീറ കുറിക്കുന്നു. നടിയുടെ മൂത്ത മകനാണ് ഹാൻസ്.
Read More:ലോക്ക് ഡൗൺ കാലത്തെ രസകരമായ ‘അമ്മ ജീവിതം’- വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഢി
ലോക്ക് ഡൗൺ സമയത്ത് ധാരാളം താരങ്ങൾ പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. സാമന്ത, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങൾ അവരുടെ കൃഷി പരിചയപ്പെടുത്തിയിരുന്നു. അതേസമയം, ലോക്ക് ഡൗൺ കാലത്ത് ധാരാളം അമ്മമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന സമീറ അടുത്തിടെ ‘അമ്മ എന്ന നിലയിലുള്ള ലോക്ക് ഡൗൺ ജീവിതം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
Story highlights- Sameera Reddy with her home grown chillies