“പൊളിയാണ് മലയാളി”; സഞ്ജുവിന്റെ തകര്‍പ്പന്‍ ഷോട്ടുകളുമായി രാജസ്ഥാന്‍ റോയല്‍സിന്റെ വീഡിയോ
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തിളക്കം ചെറുതല്ല. മികച്ച പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തില്‍ കൈയടി നേടുകയാണ് താരം. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ മനോഹരമായ ഒരു വീഡിയോ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
മലയാളി റാപ് ഗായകന്‍ തിരുമാലിയുടെ ‘മലയാളിക്കെന്താടാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട് വീഡിയോയില്‍.
ഐപിഎല്‍-ലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ തുണച്ചത്. അവസാനം മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചതും.
Story highlights: Sanju Samson Rajasthan Royals video