സാരിയിൽ സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി നീലാഞ്ജന; വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

October 7, 2020

വ്യത്യസ്തവും മനോഹരവുമായ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നീലാഞ്ജന ഗോഷ് ദാസ്തിദാർ എന്ന പെൺകുട്ടിയാണ് വീഡിയോയിലെ താരം. കൈയിൽ ബാസ് ഗിത്താറും പിടിച്ച് സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായാണ് നീലാഞ്ജന ഗോഷ് ദാസ്തിദാർ എത്തുന്നത്.

വീഡിയോയിലെ പ്രധാന ആകർഷണം നീലാഞ്ജനയുടെ വേഷമാണ്. സാരിയിൽ സുന്ദരിയായി സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി പ്രത്യക്ഷപ്പെടുന്ന നീലാഞ്ജനയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read also: ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ..’ ; കോഴിക്കോടിന്റെ തെരുവുകളിൽ സംഗീത മഴ പെയ്യിച്ച ബാബുക്കയുടെ ഓർമ്മകൾക്ക് 42 വയസ്

‘മോഹിനി ദേയ്ക്ക് ശേഷം മറ്റൊരു ബംഗാളി വനിതാ ബാസിസ്റ്റ്. സിംഫണി എക്സിന്റെ സീ ഓഫ് ലൈസുമായി നീലാഞ്ജന ഗോഷ് ദാസ്തിദാർ.’ എന്ന അടിക്കുറുപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. പാട്ട് വേറെ ലെവൽ ആണെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. എന്നാൽ വീഡിയോയിലെ പ്രധാന ആകർഷണം ശരിയാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

Story Highlights: saree clad musician playing metal song