ആദ്യ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ തിളങ്ങിയ ഷോൺ കോണറി അന്തരിച്ചു
ലോകം മുഴുവൻ ആരാധകരെ നേടിയെടുത്തതാണ് ജെയിംസ് ബോണ്ട് ചിത്രങ്ങൾ. ആദ്യ ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത താരം ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ അദ്ദേഹം ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
1962-ൽ പുറത്തിറങ്ങിയ ഡോ. നോ മുതൽ 1983- ൽ റിലീസ് ചെയ്ത നെവർ സെ നെവർ എഗൈൻ വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. 1964ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്കോക്ക് ചിത്രങ്ങളായ ‘മാമി’, ‘മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്’ (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987ൽ പുറത്തിറങ്ങിയ ‘ദ് അൺടച്ചബൾസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയ വ്യക്തി കൂടിയാണ് ഷോൺ കോണറി.
Read also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7983 പേർക്ക്; 7330 പേർക്ക് രോഗമുക്തി
2003 ൽ പുറത്തിറങ്ങിയ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ എന്ന ചിത്രമാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.
Story Highlights:sean connery james bond actor dies