‘ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക’; അച്ഛന്റെ വേര്‍പാടില്‍ വേദനയോടെ ശാന്തി കൃഷ്ണ

Shanthi Krishna father passed away

ചലച്ചിത്ര താരം ശാന്തി കൃഷ്ണയുടെ പിതാവ് ആര്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെ(19-10-2020)ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നാളുകളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

അച്ഛന്‍ ആര്‍ കൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും ഉള്ളു തൊടുന്നുവയാണ്. ‘ഇനി എപ്പോഴാണ് അപ്പാ എനിക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. ഒരുപാട് മിസ്സ് ചെയ്യുന്നു. അപ്പാ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്ന കുറിപ്പിനൊപ്പാണ് അച്ഛനൊപ്പമുള്ള സ്‌നേഹ നിമിഷത്തിന്റെ ചിത്രം ശാന്തി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കിഡ്‌നി രോഗത്തെ തുടര്‍ന്നാണ് ആര്‍ കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കൊവിഡ് രോഗവും പിടികൂടിയിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതസംസ്‌കാര ചടങ്ങുകള്‍.

Story highlights: Shanthi Krishna father passed away