ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്: ശ്രദ്ധനേടി ശോഭനയുടെ പുതിയ പോസ്റ്റ്
മലയാളികളുടെ എക്കാലത്തേയും ഇഷ്ടനായികമാരിൽ ഒരാളാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും.
മകൾ അനന്തനാരായണിക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതീകരണങ്ങളാണ് ലഭിച്ചത്. അതേസമയം സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന കമന്റുകൾ താനും വായിക്കുന്നുണ്ടെന്ന് പറയുകയാണ് ശോഭന. ‘ഒരു യാത്ര പോയി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്… ഞാന്‍ കമന്റുകൾ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കും’. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു നൃത്താവിഷ്‌കാരത്തിലൂടെയും ശോഭന സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Read also: ഗാന്ധിജയന്തി ദിനത്തിൽ വിത്തുകൾക്കൊണ്ട് ഗാന്ധിജിയുടെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്
2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.
Story Highlights: Shobana comment goes viral