അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പങ്കുവയ്ക്കാന്‍ ഒരു പാട്ട് തിരയുമ്പോള്‍… എസ് പി ബാലസുബ്രഹ്ണണ്യത്തിന്റെ ഓര്‍മ്മയില്‍ ശോഭന
സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തെ മരണം കവര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ പാട്ടോര്‍മ്മകള്‍ വിട്ടകന്നിട്ടില്ല. സെപ്റ്റംബര്‍ 25-നാണ് എസ് പി ബി മരണത്തിന് കീഴടങ്ങിയത്. നിരവധിപ്പേരാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മ്മകളില്‍ നിറയുകയാണ് ചലച്ചിത്രതാരം ശോഭനയും.
സുന്ദരി കണ്ണാല്‍ ഒരു സേതി… എന്ന പാട്ടിനൊപ്പമാണ് ശോഭന ഓര്‍മ്മകള്‍ പങ്കുവെച്ചത്. എസ് പി ബിയും എസ് ജാനകിയും പാടി അനശ്വരമാക്കിയ ഗാനമാണ് ഇത്. മണിരത്നം സംവിധാനം നിര്‍വഹിച്ച ദളപതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശോഭനയും രജനികാന്തുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
‘ഏറെ പ്രയാസകരമായ ഒന്നാണ് ആ നഷ്ടപ്പെടലുമായി പൊരുത്തപ്പെടുക എന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു പാട്ട് തിരയുമ്പോള്‍. പകരം വയ്ക്കാനാവാത്ത ഒരു അമൂല്യ നിധി നഷ്ടപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടും ഞാന്‍ കള്ളിയായിട്ടും. അഹങ്കാരമില്ലാത്ത, ഉല്ലാസവാനായ ശുദ്ധനായ അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണമായും പാട്ടില്‍ അധിഷ്ഠിതമായിരുന്നു.’ ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Story highlights: Shobhana Remembers SP balasubrahmanyam