‘ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍’; ഭാര്യയ്ക്ക് സൗബിന്റെ സ്നേഹാശംസ
സിനിമയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം സൗബിന് ഷാഹിര്‍ ഭാര്യയ്ക്ക് നേര്‍ന്ന പിറന്നാള്‍ ആശംസ ശ്രദ്ധ നേടുന്നു.
ചിത്രത്തേക്കാള്‍ മനോഹരമാണ് ചിത്രത്തിന് സൗബിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ‘കണ്ടം ബച്ച കോട്ട് ‘ വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി .. ‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതം കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍…’ സൗബിന് കുറിച്ചു. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.
അതേസമയം സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന് നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും സൗബിനെ തേടിയെത്തി. ഹലാല്‍ ലവ് സ്റ്റോറിയാണ് സൗബിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കൊവിഡ് പശ്ചാത്തലമായതിനാല്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ്.
Story highlights: Soubin Shahir birthday wishes to wife