ലോകസുന്ദരിപ്പട്ടം നേടിയപ്പോള്‍ പ്രിയങ്ക ചോപ്രയോട് ആദ്യം പറഞ്ഞത് ഒരു ‘മണ്ടത്തരം’ ആണെന്ന് അമ്മ: വീഡിയോ

'Stupidest Thing' Priyanka Chopra's Mom Told Her When She Won Miss World

രണ്ട് പതിറ്റാണ്ടോളമായി പ്രിയങ്ക ചോപ്ര ലോക സുന്ദരി പട്ടം നേടിയിട്ട്. അന്ന് ഇന്ത്യയുടെ പേര് സുവര്‍ണ്ണ ലിപികളാല്‍ കുറിക്കപ്പെട്ടു. ലോക സുന്ദരിപ്പട്ടത്തില്‍ പ്രിയങ്ക മുത്തമിട്ടപ്പോള്‍ ഇന്ത്യയൊട്ടാകെ അഭിമാനപൂരിതമായി. ആ സുന്ദര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കുവെച്ച വീഡിയോയില്‍ അമ്മ മധു ചോപ്രയുടെ വാക്കുകളുമുണ്ട്. പ്രിയങ്ക ചോപ്രയെ ലോക സുന്ദരിയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്നുമാണ് വീഡിയോയുടെ ആരംഭം. ശേഷം ആ നിമിഷത്തെ ഓര്‍ത്തെടുക്കുകയാണ് മധു ചോപ്ര. ലോകസുന്ദരിയായി പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റു നിന്നു കൈയടിച്ചെന്ന് മധു ചോപ്ര പറഞ്ഞു. ആ നിമിഷം എന്താണ് സംഭവിച്ചതെന്നു പോലും തിരിച്ചറിയാനാകാതെ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സന്തോഷത്തോടെ പ്രിയങ്കയെ ആലിംഗനം ചെയ്തപ്പോള്‍ താന്‍ ഒരു മണ്ടത്തരമാണ് ആദ്യം പറഞ്ഞതെന്നും മധു ചോപ്ര പറയുന്നു. ‘ഇനി നിന്റെ പഠനം എന്തു ചെയ്യും’ എന്നായിരുന്നു താന്‍ ചോദിച്ച വിഡ്ഡിത്തരമെന്നും അവര്‍ പറയുന്നു. 2000-ത്തിലാണ് പ്രിയങ്ക ചോപ്ര ലോക സുന്ദരിയായി കിരീടം ചൂടിയത്.

Story highlights: ‘Stupidest Thing’ Priyanka Chopra’s Mom Told Her When She Won Miss World