ഐപിഎല്‍- പോരാട്ടത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിജയം ആഗ്രഹിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് കളത്തിലിറങ്ങുന്നത്. വിജയ പ്രതീക്ഷ കൈവിടാതെയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദും കളത്തിലിറങ്ങുക. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
പതിമൂന്നാം സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഇരു ടീമുകളും. നിലവില്‍ നാല് പോയിന്റുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദിന്. കിങ്‌സ് ഇലവന്‍ പഞ്ചാബിനാകട്ടെ രണ്ടു പോയിന്റുകളാണുള്ളത്. അഞ്ച് മത്സരങ്ങള്‍ നടന്നുവെങ്കിലും ബാഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ മാത്രമാണ് പഞ്ചാബ് വിജയിച്ചത്. പോയിന്റു പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്.
എന്നാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് ആദ്യ രണ്ട് മത്സരങ്ങളില്‍ ബാഗ്ലൂരിനോടും കൊല്‍ക്കത്തയോടും പരാജയപ്പെട്ടു. എങ്കിലും പിന്നീട് ഡല്‍ഹിയേയും ചെന്നൈയേയും പരാജയപ്പെടുത്തിയാണ് നാല് പോയിന്റുകള്‍ സ്വന്തമാക്കിയത്. അഞ്ചാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും ഹൈദരബാദ് പരാജയപ്പെട്ടിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ്.
Story highlights: Sunrisers Hyderabad vs Kings xi Punjab 22nd match IPL