ചിരഞ്ജീവി സാർജയുടെ ജന്മദിനത്തിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കി സിനിമാലോകം

മരണശേഷവും ആരാധകർക്ക് ആവേശം പകരുകയാണ് തന്റെ ചിത്രങ്ങളിലൂടെ ചിരഞ്ജീവി സാർജ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജന്മവാർഷികമായ ഒക്ടോബർ 17ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ടു സിനിമാവിശേഷങ്ങളാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ശിവാർജുന എന്ന ചിത്രം വീണ്ടും റിലീസ് ചെയ്യുന്നു. അതിനോടൊപ്പം തന്നെ ‘രാജമാർത്താണ്ഡ’യിൽ നിന്നുള്ള ഒരു ഗാനവും എത്തുന്നുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടകയിൽ തിയേറ്ററുകൾ അടയ്ക്കുന്നതിന് ഒരു ദിവസം മുമ്പാണ് ശിവ തേജസ് സംവിധാനം ചെയ്ത ശിവാർജ്ജുന റിലീസ് ചെയ്തത്. ചിരഞ്ജീവി സർജയുടെ ആരാധകർക്കായി നിർമ്മാതാക്കൾ ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണ്. അമൃത അയ്യങ്കാർ ചിരഞ്ജീവിയുടെ നായികയായി എത്തിയ ചിത്രം ആക്ഷൻ ചിത്രമാണ്.
ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ‘രാജാമർത്താണ്ഡ’. ചിത്രത്തിന്റെ ഡബ്ബിംഗ് മാത്രമാണ് ബാക്കിയുള്ളത്. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ സാർജ അദ്ദേഹത്തിനായി ഡബ്ബ് ചെയ്യും. ചിത്രത്തിലെ ഗാനമാണ് ചിരഞ്ജീവിയുടെ ജന്മദിനത്തിൽ എത്തുന്നത്.
Read More: ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഇഷ്ടം കണ്ടെത്തി ആൻ ശീതൾ; ഡ്രോൺ വീഡിയോഗ്രാഫറായി താരം
അതോടൊപ്പം തന്നെ ക്ഷത്രിയ എന്ന ചിത്രവും ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ മരണത്തോടെ ഈ ചിത്രം പൂർത്തിയാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കുകയാണ് നിർമാതാക്കൾ. ഏപ്രിൽ എന്ന ചിത്രത്തിലും താരം ഒപ്പുവെച്ചിരുന്നുവെങ്കിലും ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല.
Story highlights- surprise for chiranjeevi sarja fans