‘കൊറോണ വൈറസിൽ നിന്ന് മുക്തരായതിനുശേഷം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്’- രോഗമുക്തിക്ക് ശേഷം വീണ്ടെടുക്കാനുള്ള വ്യായാമങ്ങൾ പങ്കുവെച്ച് തമന്ന
ശാരീരികമായ ധാരാളം മാറ്റങ്ങൾ കൊവിഡ് ഭേദമായതിന് ശേഷം സംഭവിക്കാം. കൊവിഡ് മുക്തരായവരുടെ നിർദേശങ്ങൾ വളരെയധികം വിലപ്പെട്ടതാണ്. നടി തമന്നയും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊവിഡ് മുക്തയായതിന് പിന്നാലെ, ശരീര സംരക്ഷണത്തിനായി ആവശ്യമുള്ള കാര്യങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി.
ഹൈദരാബാദിൽ ഷൂട്ടിംഗിനിടെയാണ് നടിക്ക് കൊവിഡ് ബാധിച്ചത്. അസുഖം പൂർണമായും ഭേദമായശേഷം മുംബൈയിലെ വീട്ടിലേക്ക് താരം മടങ്ങിയിരുന്നു. വർക്ക്ഔട്ട് വീഡിയോയാണ് തമന്ന പങ്കുവയ്ക്കുന്നത്. വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറും മുൻപ് ശാരീരിക ഊർജം തിരിച്ചെടുക്കാൻ കുറച്ച് സമയം ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തമന്ന വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഒരു കൊച്ചുകുഞ്ഞിനെപോലെ പുതിയ ചുവടുകൾവെച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസിൽ നിന്ന് മുക്തരായതിനുശേഷം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക’ തമന്ന കുറിക്കുന്നു.
40 പുഷ്-ആപ്പുകൾ ചെയ്തിരുന്ന തനിക്ക് ഉടനൊന്നും നാല് പുഷ്-അപ്പ് പോലും ചെയ്യാൻ സാധിക്കില്ലെന്നും താരം വീഡിയോയിൽ പറയുന്നു. അതേസമയം, രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് തമന്ന. ഷൂട്ടിംഗിനിടയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച തമന്ന ഒരാഴ്ച ആശുപത്രിയിലും, പിന്നീട് സ്വന്തം ഫ്ലാറ്റിലുമായി ക്വാറന്റീനിൽ കഴിയുകയായിരുന്നു. 14 ദിവസങ്ങൾക്ക് ശേഷം ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമാണ് തമന്നയ്ക്ക് കുടുംബം നൽകിയത്.
Read More: ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലെത്തിയ തമന്നയെ ഹൃദ്യമായി സ്വീകരിച്ച് കുടുംബം- വീഡിയോ
ഒക്ടോബർ അഞ്ചിനാണ് സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം അറിയിച്ചത്. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story highlights- tamanna bhatiah workout video