ചലച്ചിത്രതാരം തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

October 5, 2020

തെന്നിന്ത്യൻ ചലച്ചിത്രതാരം തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സിനിമ ചിത്രീകരണത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ അച്ഛനും അമ്മയ്ക്കും കൊവിഡ് പോസിറ്റീവായ കാര്യം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതേസമയം ലോക്ക് ഡൗണിന് ശേഷം സിനിമ ചിത്രീകരണവുമായി മുന്നോട്ട് പോകുന്ന കാര്യവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘വീട്ടിൽ നിന്നും ജോലി ചെയ്യുന്ന അവസാന ദിവസങ്ങൾ. ‘കൊറോണ വിട്ടുപോയില്ലെങ്കിലും, കടുത്ത മുൻകരുതലുകളുമായി സെറ്റുകളിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്’ താനെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് തമന്ന കുറിച്ചിരുന്നു.

Read also:അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പങ്കുവയ്ക്കാന്‍ ഒരു പാട്ട് തിരയുമ്പോള്‍… എസ് പി ബാലസുബ്രഹ്ണണ്യത്തിന്റെ ഓര്‍മ്മയില്‍ ശോഭന

ഗോപിചന്ദിന്റെ വരാനിരിക്കുന്ന സ്‌പോർട്‌സ് ചിത്രമായ സീട്ടിമാറിലാണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിൽ കബഡി പരിശീലകയായാണ് താരം വേഷമിടുന്നത്. നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം ഹിന്ദി ചിത്രമായ ‘ബോലെ ചുഡിയൻ’ എന്ന ചിത്രത്തിലും തമന്ന അഭിനയിക്കുന്നുണ്ട്. കന്നഡ ചിത്രമായ ലവ് മോക്ടെയിലിന്റെ തെലുങ്ക് റീമേക്കായ ഗുരുതുന്ദ സീതാചലം എന്ന ചിത്രത്തിലും തമന്ന പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights: tamannah bhatia tests positive for covid-19