ജയറാമും കാളിദാസും ഒന്നിക്കുന്നു; ‘പുത്തം പുതു കാലൈ’ ഒക്ടോബർ 16 മുതൽ
കൊറോണ വൈറസ് പശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പെടെ വളെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ സിനിമ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ ഒരുക്കുകയാണ് തമിഴ് സിനിമ മേഖല. അഞ്ച് കഥകൾ അഞ്ച് സംവിധായകർ ഒരു ചിത്രം എന്ന എന്ന ആശയത്തിൽ ഒരുക്കിയ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ സുധാ കൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യും. ‘പുത്തം പുതുകാലൈ’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഞ്ച് കഥകളാണ് പറയുന്നത്. ‘ഇളമൈ ഇതോ ഇതോ’ എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുഹാസിനി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘കോഫി എനിവൺ’. ചിത്രത്തിൽ ശ്രുതി ഹാസനും ആണ് ഹാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒപ്പം സുഹാസിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അവരും നാനും/അവളും നാനും’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ്. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റീയൂണിയന്‍’ എന്നാണ്. ആന്‍ഡ്രിയ ജെറമിയ, ലീല സാംസൺ, സിഗിൽ ഗുരുചരൺ എന്നിവരാണ് റീയൂണിയനിൽ മുഖ്യ താരങ്ങളായി എത്തുന്നത്. മിറാക്കിൾ എന്ന് പേരിട്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ബോബി സിംഹയും മുത്തു കുമാറുമാണ് എത്തുന്നത്.
Read also:ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ദേവിക കുട്ടിയുടെ പാട്ട്; ആലാപന മാധുര്യത്തിൽ അലിഞ്ഞ് സോഷ്യൽ ലോകം
അതേസമയം മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ‘നവരസ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story Highlights:Tamil anthology film Putham Pudhu Kaalai coming soon