പ്രണയാര്‍ദ്ര ഭാവങ്ങളില്‍ അനുപമ പരമേശ്വരന്‍; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു
ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ശ്രദ്ധ നേടുകയാണ് അനുപമ പരമേശ്വന്‍ പ്രധാന കഥാപാത്രമായെത്തുന്ന തള്ളി പോകാതെയ് എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.
അഥര്‍വയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആര്‍ കണ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് തള്ളി പോകാതെയ് എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
അതേസമയം മണിയറയിലെ അശോകന്‍ ആണ് അനുപമ പരമേശ്വരന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ജോക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ നായകനായെത്തിയത്.
Story highlights: Thalli Pogathey Official Trailer