അച്ഛന്റെ ഓർമ്മയ്ക്കായി ഒരു പാവ നിർമ്മിച്ചു, പിന്നീട് പാവകളുടെ ഗ്രാമമായി, അറിയാം വിചിത്രമായ ഈ ഗ്രാമത്തെ

വിചിത്രമായ ഒരു ഗ്രാമമാണ് ജപ്പാനിലെ ഇയ താഴ്വരയിലെ നഗോറു ഗ്രാമം. ഈ ഗ്രാമത്തിൽ ജനങ്ങളെക്കാൾ കൂടുതൽ മനുഷ്യക്കോലങ്ങളാണ് ഉള്ളത്. ഗ്രാമത്തിലെ ജനസംഖ്യയുടെ പത്തിരട്ടിയിലധികം മനുഷ്യക്കോലങ്ങൾ ഉള്ള ഒരു ഗ്രാമം.
വിചിത്ര ഗ്രാമം എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് മനുഷ്യർക്ക് താമസിക്കുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ 27 മനുഷ്യർ മാത്രമാണ് ഉള്ളത്. പക്ഷെ മുന്നൂറിലധികം കോലങ്ങൾ ഇവിടെ ഉണ്ട്. ഈ ഗ്രാമത്തിലെ ആളുകൾ മുഴുവൻ നഗരങ്ങളിലേക്ക് താമസം മാറ്റിയതോടെയാണ് ഈ ഗ്രാമത്തിലെ ജനസംഖ്യ ഇത്രയധികം കുറഞ്ഞത്.
വര്ഷങ്ങള്ക്ക് മുൻപ് ഈ ഗ്രാമത്തിൽ ജീവിച്ചിരുന്ന സുകുമി അയനോ എന്ന യുവതിയാണ് ഈ പാവകളെ മുഴുവൻ നിർമിച്ചത്. സുകുമിയും കുടുംബത്തോടൊപ്പം ഈ ഗ്രാമം വിട്ട് നഗരത്തിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ ഗ്രാമത്തിലേക്ക് തിരികെ എത്തിയ സുകുമി കണ്ടത് വിജനമായ ഗ്രാമപ്രദേശങ്ങളാണ് ഇവിടെ നിന്നും കൂടുതൽ ആളുകളും നഗരത്തിലേക്ക് താമസം മാറ്റിയിരുന്നു. അങ്ങനെയാണ് തന്റെ കൃഷി ഇടത്തിൽ എത്തുന്ന മൃഗങ്ങളെ ഓടിക്കുന്നതിനയി സുകുമി ഒരു മനുഷ്യക്കോലം നിർമിച്ചത്. തന്റെ അച്ഛന്റെ രൂപത്തിലാണ് സുകുമി ആദ്യം കോലം നിർമിച്ചത്. ഇതോടെ ഈ ഗ്രാമത്തിലൂടെ വരുന്നവരും പോകുന്നവരും ഈ കോലത്തോട് ഹായ് പറയാൻ തുടങ്ങി. ഇതോടെയാണ് ആളൊഴിഞ്ഞ ഗ്രാമം മുഴുവൻ മനുഷ്യക്കോലങ്ങൾ വയ്ക്കാൻ സുകുമി തീരുമാനിച്ചത്.
Read also:ജൂനിയർ ചീരുവിനെ വരവേൽക്കാൻ കുടുംബം; മേഘ്നയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കി ധ്രുവും കുടുംബവും, വീഡിയോ
അങ്ങനെ ഈ ഗ്രാമത്തിലെ സ്കൂളുകളിലും കടകളിലുമെല്ലാം ഇപ്പോൾ നിറയെ മനുഷ്യ കോലങ്ങളാണ്. വർഷങ്ങൾ കഴിഞ്ഞതോടെ വിനോദ സഞ്ചാരികളുടെഇഷ്ട കേന്ദ്രവുമായി കഴിഞ്ഞു ഈ ഗ്രാമം.
Story Highlights: The strangest place in Japan