ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ആറു വർഷങ്ങൾ- വിവാഹ വാർഷികം ആഘോഷിച്ച് ടൊവിനോ തോമസും ലിഡിയയും

October 25, 2020

മലയാളികളുടെ മനസിൽ ചുരുങ്ങിയ കാലംകൊണ്ട് ഇടം നേടിയ താരമാണ് ടൊവിനോ തോമസ്. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന താരത്തിനായി കേരളം പ്രാർത്ഥനയോടെ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ, സുഖം പ്രാപിച്ച് തിരികെയെത്തിയ ടൊവിനോ ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ താരത്തിന് ആശംസയുമായി രംഗത്തെത്തി. ആരാധകർക്ക് പ്രിയതാരം ആരോഗ്യത്തോടെ മടങ്ങിയെത്തിയ സന്തോഷമാണ്.

View this post on Instagram

❤️

A post shared by Tovino Thomas (@tovinothomas) on

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Read More: ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’- ഗംഭീര പരിവർത്തനവുമായി സിമ്പുവിന്റെ രണ്ടാം വരവ്- വീഡിയോ

അതേസമയം, നിരവധി ചിത്രങ്ങളിലാണ് ടൊവിനോ ലോക്ക് ഡൗണിനു ശേഷം വേഷമിടുന്നത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ‘നാരദൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ. അടുത്ത വർഷം ഏപ്രിലിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- tovino thomas celebrating 6th wedding anniversary