പേടിയെ മറികടന്ന നിമിഷം, ജീവിതത്തിലെ മികച്ച തീരുമാനങ്ങളിൽ ഒന്ന്; അനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ കുമാർ
കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരമാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പങ്കുവെച്ച യാത്രാവിശേഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കടലിൽ സ്‌കൂബ ഡൈവിങ് ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ചതും പേടിയെ മറികടന്നതുമായ ചിത്രങ്ങളും അനുഭവങ്ങളുമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
കടലിൽ ചാടുന്നതിന് തൊട്ട് മുൻപുള്ള നിമിഷങ്ങൾ, സത്യം പറഞ്ഞാൽ ഇവിടെ ചിരിക്കുന്നുണ്ടെങ്കിലും മരിക്കാൻ ആണോ പണം കൊടുത്തത് എന്ന് ചിന്തിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. പക്ഷെ എനിക്കറിയാം, ഭയം മൂലം ഇവിടുന്ന് ഞാൻ ചാടാതിരുന്നാൽ ഇനിയുള്ള എന്റെ ജീവിതത്തിലെ പല തീരുമാനങ്ങളെയും അത് ബാധിച്ചേക്കാം. അതുകൊണ്ടാണ് ഭയം മാറ്റിവെച്ച് 36 അടി ആഴത്തിലേക്ക് ചാടാൻ തീരുമാനിച്ചത്. ജീവിതത്തിൽ ഇനി വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങളെ സ്വാധീനിക്കാൻ ഈ തീരുമാനം സഹായിക്കും. അഹാന കുറിച്ചു.
Read also: ചീരുവിന്റെ ചിത്രത്തിനരികെ നിറവയറിൽ മേഘ്‌ന; സീമന്ത ചടങ്ങ്, വീഡിയോ
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന.
അതേസമയം അഹാനയെപോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് അച്ഛൻ കൃഷ്ണകുമാറും അമ്മയും സഹോദരങ്ങളുമൊക്കെ. കുടുംബ വിശേഷവും, സിനിമാ വിശേഷവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ കൃഷ്ണകുമാറിന്റെ കുടുംബം സജീവസാന്നിധ്യമാണ്.
Story Highligts: travel experience ahana krishnakumar