ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ തലയ്ക്കരികിലാണോ വയ്ക്കുന്നത്; എങ്കിൽ സൂക്ഷിച്ചോളൂ

October 31, 2020

ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് നമ്മൾ. എല്ലാ ആവശ്യങ്ങളും വിരൽ തുമ്പിൽ ലഭിക്കുന്നതിനാൽ മൊബൈൽ രാത്രിയിലും പകലുമൊക്കെ വയ്ക്കാറുണ്ട്. പലരും രാത്രി വളരെ വൈകി ഫോൺ ഉപയോഗിച്ച ശേഷം അത് അരികിൽ വെച്ചാണ് കിടന്നുറങ്ങുന്നത്. രാവിലെ ഉണരാനായി അലാം വയ്ക്കുന്നതും ഫോണിൽ ആയതിനാൽ മിക്കവരും ഫോൺ തലയ്ക്കരികെ വച്ചാണ് കിടന്നുറങ്ങുന്നത്. എന്നാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ തലയണക്കരികിൽ വച്ച് ഉറങ്ങുന്നവരാണെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ…

മാരകമായ കാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ് മൊബൈല്‍ ഫോണ്‍ തലയ്ക്കരികിൽ വെച്ചുള്ള ഈ ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്. അതുപോലെ തന്നെ ഫോണ്‍ സിഗ്നല്‍ തകരാകുകള്‍ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നതും അപകടകരമാണ് ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകള്‍ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും. ഇത് മാരകരോഗങ്ങൾക്ക് നമ്മെ വേഗത്തിൽ കീഴ്പെടുത്തും.

ഇതിനാലാണ് കൊച്ചുകുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ബന്ധമായും പറയുന്നതും. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.

Story Highlights: Usage of Mobile phone and health