രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഈ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം
ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗ പ്രതിരോധ ശേഷി. ഒരു പക്ഷെ കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലത്ത് നാം കൂടുതലായി കേട്ട വാക്കുകളില്‍ ഒന്നും രോഗ പ്രതിരോധ ശേഷിയാണ്. രോഗ പ്രതിരോധ ശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒറ്റദിവസം കൊണ്ട് മെച്ചപ്പെടുത്തി എടുക്കാന്‍ സാധിക്കുന്ന ഒന്നല്ല രോഗപ്രതിരോധ ശേഷി. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
മനുഷ്യനില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ഇവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഫോളേറ്റ് അടങ്ങിയിട്ടുണ്ട് ഇലക്കറികളില്‍. ഇവ പുതിയ കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
നെല്ലിക്കയും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നെല്ലിക്ക. ആന്റി ഓക്‌സിഡന്റുകളും നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ കൂണ്‍ അഥവാ മഷ്‌റൂമും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉദ്പാദനത്തെ കൂണിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മെച്ചപ്പെടുത്തുന്നു.
Story highlights: Vegetables To Boost the Immune System